ടി.കെ. അഷ്റഫിനെതിരായ സർക്കാർ നടപടി വിവേചനപരം -മുസ്‌ലിം സംഘടന നേതാക്കൾ

കോഴിക്കോട്: സൂംബ പദ്ധതിക്കെതിരെ വിമർശനം ഉന്നയിച്ചതിന്‍റെ പേരിൽ അധ്യാപകനും മത സംഘടനാ നേതാവുമായ ടി.കെ. അഷ്റഫിനെ സസ്പൻഡ് ചെയ്ത നടപടി നീതീകരിക്കാനാവാത്തതാണെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.

നിരവധി സന്ദർഭങ്ങളിൽ പരമത വിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ, വിയോജിപ്പ് പ്രകടിപ്പിച്ചതിന്‍റെ പേരിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തത് വിവേചനപരമാണ്. ഈ വിഷയത്തിൽ ചർച്ചായാവാമെന്നും അടിച്ചേൽപ്പിക്കില്ലെന്നും ആവർത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി, വിമർശിച്ചവരെ അപഹസിക്കുകയും അവർക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്. അഷ്റഫിന്‍റെ സസ്പൻഷൻ പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

റഷീദലി ശിഹാബ് തങ്ങൾ, ഡോ. ബാഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, നാസർ ഫൈസി കൂടത്തായി, ഡോ. ഹുസൈൻ മടവൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ. അബ്ദുല്ലത്വീഫ് മദനി, ടി.കെ. ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂർ, ഹാഫിള് പി.പി. ഇസ്ഹാഖ് അൽ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂർ ഖാസിമി, അഡ്വ. മുഹമ്മദ് ഹനീഫ, ഇ.പി. അഷ്റഫ് ബാഖവി, ഡോ. ഫസൽഗഫൂർ, എൻജിനീയർ മമ്മദ് കോയ, മുസമ്മിൽ കൗസരി, ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി എന്നിവരാണ് സംയുക്ത പ്രസ്താവന നടത്തിയത്.

Tags:    
News Summary - Government action against TK Ashraf is discriminatory -Muslim organization leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.