Posted On
date_range Updated On
date_range വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
കോഴിക്കോട്: കരിപുർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തലശേരി സ്വദേശി അബ്ദുൽ അസീസ് ആണ് പിടിയിലായത്. 117 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണം നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ കടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാളെ കസ്റ്റംസ് അധികൃതർ പിടികൂടിയത്. പിടികൂടിയ സ്വർണത്തിന് 5.8 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കൂടിവരുന്ന സാഹചര്യത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.