സ്വർണക്കടത്ത്​: എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റും അ​ന്വേഷിക്കും

തിരുവനന്തപുരം: കേരളത്തിലെ സ്വർണക്കടത്ത്​ കേസിൽ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റും കേസ്​ രജിസ്​റ്റർ ചെയ്​തു. കള്ളപ്പണനിരോധന നിയമപ്രകാരമാണ്​ കേസ്​. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ, ഹവാല ഇടപാടുകൾ ഇ.ഡി​ അന്വേഷിക്കും. 

സ്വർണക്കടത്ത്​ കേസിൽ എൻ.​െഎ.എയും കസ്​റ്റംസുമാണ്​ നിലവിൽ അന്വേഷണം നടത്തുന്നത്​. ഇ.ഡി കൂടി എത്തുന്നതോടെ കേസിൽ ഉൾപ്പെട്ടവരുടെ സ്വത്ത്​ കണ്ടുകെട്ടുന്നത്​ ഉൾപ്പടെയുള്ള നടപടികളു​ണ്ടായേക്കും. സ്വർണക്കടത്തിൽ കടലാസ്​ കമ്പനികളിൽ എതെങ്കിലും ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും.

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക്​ ബാഗേജിലൂടെ 30 കിലോഗ്രാം സ്വർണം കടത്തിയ കേസാണ്​ എൻ.​െഎ.എയും കസ്​റ്റംസും അന്വേഷിക്കുന്നത്​. 
 

Tags:    
News Summary - Gold smuggling case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.