കൊച്ചി: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകർ നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി വെള്ളിയാഴ്ച വിധി പറയാനായി മാറ്റി. കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസിൽ അധ്യാപികമാരായ സിന്ധു പോൾ, ക്രസൻസ് നേവിസ് എന്നിവരാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളത്.
അധ്യാപകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാതെ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കില്ലെന്ന് പ്രോസിക്യൂഷന് ചൊവ്വാഴ്ചയും വാദമുന്നയിച്ചു. സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാമെന്നും പ്രോസിക്യൂഷന് അറിയിച്ചു. ലൈസിയം സ്കൂളല്ല, പീഡന കേന്ദ്രമാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് കേസില്‍ കക്ഷിചേര്‍ന്ന നേഹയുടെ പിതാവിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വാദിച്ചു.
ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയാണ് മറ്റൊരു കെട്ടിടത്തില്‍ പോയി ആത്മഹത്യ ചെയ്തത്. ഇതിന് ശക്തമായ പ്രേരണയായത് അധ്യാപകരുടെ നടപടികളാണ്. കുട്ടി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം അതേ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സ്പെഷല്‍ ക്ലാസെടുത്തു. കുട്ടികളുടെ മൊഴി േപാലും സ്കൂള്‍ അധികൃതരുടെയും പൊലീസിെൻറയും സ്വാധീന പ്രകാരമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജി വിധി പറയാൻ മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.