ഗതാഗതമന്ത്രി ആൻറണി രാജു മാപ്പ് പറയണം -ഫ്രറ്റേണിറ്റി

രണ്ട് രൂപ കൺസഷൻ വിദ്യാർഥികൾക്ക് തന്നെ നാണക്കേടെന്ന ഗതാഗതമന്ത്രി ആൻറണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ്. മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും കൺസഷൻ ആരുടെയും ഔദാര്യമല്ല മറിച്ച് അവകാശമാണും ഗതാഗതമന്ത്രി ആൻറണി രാജു പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ ആവശ്യപ്പെട്ടു.


ഗതാഗത മന്ത്രിയുടെ വിവാദ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രസ്ഥാവന വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും വിദ്യാർഥികളെ അപമാനിച്ച മന്ത്രി മാപ്പുപറയണമെന്നും ജില്ലാ കമ്മിറ്റി അംഗം ഫൈസൽ പള്ളിനട പറഞ്ഞു. അബ്ദുള്ള പരുത്തിക്കുഴി അധ്യക്ഷതവഹിച്ചു. ഗോപു തോന്നയ്ക്കൽ, സുഹൈൽ യഹിയ എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.