ഇടതു സംഘടനാ പ്രവർത്തകർക്കുള്ള തൊഴിലുറപ്പ് പദ്ധതിയായി പി.എസ്.സിയെ മാറ്റുന്നത് അനുവദിക്കില്ല - ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റിൽ അട്ടിമറി നടത്തി ഇടതുസർവീസ ് സംഘടനാ നേതാക്കളെ തിരുകിക്കയറ്റിയ പി.എസ്.സി യുടെ വിശ്വാസ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംഘടിപ്പിച് ച യുവജനമാർച്ചിൽ സംഘർഷം. പ്ലാമൂട് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർത്ഥി -യുവജനങ്ങൾ അണിന ിരന്നു. മാർച്ച് പി.എസ്.സി. സംസ്ഥാന ഓഫീസിന്റെ മുഖ്യകവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞു.

ബാരിക്കേഡിനെ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും നടന്നു. ശേഷം നടന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന യുവജനങ്ങൾ തങ്ങളുടെ സമയവും സമ്പത്തും ചെലവഴിച്ചാണ് പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. എന്നാൽ അവർ വഞ്ചിക്കപ്പെടുകയും പി എസ് സി യുടെ വിശ്വാസ്യത തകർക്കപ്പെടുകയും ചെയ്യുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സംഘടനാ പ്രവർത്തകരെ കുടിയിരുത്താനുള്ള ഇടങ്ങളാക്കി പി എസ് സി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ മാറ്റുന്ന ഇടതുപക്ഷ സർക്കാറിന്റെയും പി എസ് സി യുടെയും നീക്കം വകവെച്ചു കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എസ് മുജീബ് റഹ്മാൻ, നജ്ദ റൈഹാൻ, സെക്രട്ടറി അജീഷ് കിളിക്കോട്ട്, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ആദിൽ മുരുക്കുംപുഴ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Fraternity March PSC-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.