അൽഫോൻസാമ്മയുടെ കബറിൽ പ്രാർഥന നടത്തി ഫ്രാ​ങ്കോ മുളയ്​ക്കൽ

കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ നടപടിക്കായി മുൻ ജലന്ധർ ബിഷപ് ഫ്രാ​ങ്കോ മുളയ്​ക് കൽ പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി.​ ജാമ്യം നീട്ടിനൽകിയ കോടതി കുറ്റപത്രത്തി​​െൻറയും അനുബന്ധ രേഖകളുടേയു ം പകർപ്പും കൈമാറി. 10 മിനിറ്റു​കൊണ്ട്​ നടപടി പൂർത്തിയായി. കേസ് ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.

രാവിലെ ഒമ്പതരയോടെ കുടുംബാംഗങ്ങൾക്കും നിരവധി വൈദികർക്കും ഒപ്പമാണ്​ ഫ്രാങ്കോ മുളയ്ക്കൽ പാലായിലെത്തിയത്. ആദ്യം ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തിലെത്തി പ്രാർഥിച്ചു. അകമ്പടിയായി വാഹനം നിറയെ വൈദികരുമുണ്ടായിരുന്നു. ജലന്ധറിൽനിന്ന്​ കൊച്ചിയിൽ നിന്നുമുള്ളവരായിരുന്നു ഇവർ. കേസി​​െൻറ മൊഴി അടങ്ങിയ ഡയറി അൽഫോൻസാമ്മയുടെ കബറിൽെവച്ച് നടത്തിയ പ്രാർഥനക്ക്​ നേതൃത്വം നൽകിയതും ഫ്രാങ്കോ മുളയ്​ക്കലായിരുന്നു.

‘അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ ത​​െൻറ നിരപരാധിത്വം തെളിയിക്കണമേ- കുറ്റവിമുക്തനാക്കണമേ- പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചിരിയോടെ തരണംചെയ്യാൻ ശക്തിതരണേ എന്നിങ്ങനെയായിരുന്നു പ്രാർഥന. ഒപ്പമെത്തിയ വൈദികരും കുടുംബാംഗങ്ങളും ഫ്രാ​ങ്കോക്കുവേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി നൽകാതെ പ്രതികരണം ചിരിയിലൊതുക്കി. ഭരണങ്ങാനത്തെ അൽഫോൻസ ചാപ്പലിലും സംഘമെത്തി പ്രാർഥന നടത്തി. പിന്നീടാണ്​ പാലാ മജിസ്ട്രേറ്റ് കോടതിയിലെത്തിയത്​. കോടതിയിൽ വൈദികരുടെയും കുടുംബാംഗങ്ങളുടെയും വൻനിരതന്നെ എത്തിയിരുന്നു. പൊലീസ്​ സംരക്ഷണവും ഏർപ്പെടുത്തിയിരുന്നു.​


Tags:    
News Summary - franco mulakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.