Posted On
date_range Updated On
date_range പ്രളയ ദുരന്തം: മോദിയോട് അഭ്യർഥനയുമായി രാഹുൽ
ന്യൂഡൽഹി: ചരിത്രത്തിൽ സമാനതകളില്ലാത്ത വിധം ദുരന്തം നേരിടുന്ന കേരളത്തിന് കഴിയുന്നത്ര സഹായം ലഭ്യമാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചു. സേനയുടെ സേവനം കൂടുതലായി വേണം. കേരളത്തിെൻറ പ്രയാസങ്ങൾ വലുതാണ്. പ്രത്യേക സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിനു ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൂടുതൽ സൈന്യത്തെ വിട്ടുനൽകണമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി പ്രതിരോധമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. ഫോണിൽ വിളിച്ചാണ് ആവശ്യമുന്നയിച്ചത്. സാധ്യമായ എല്ലാ സഹായവും കേരളത്തിന് ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും എ.കെ. ആൻറണി കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.