Posted On
date_range Updated On
date_range ചെള്ളുപനി: ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ചെള്ളുപനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ഈ മാസം ഒമ്പതിന് തിരുവനന്തപുരം വർക്കലയിൽ വിദ്യാർഥിനി മരിച്ചതിനുപിന്നാലെ ഞായറാഴ്ചയാണ് പരിശുവയ്ക്കൽ സ്വദേശിനിയുടെ മരണം. ഇരുപ്രദേശങ്ങളിലും പ്രതിരോധം ശക്തമാക്കിയതിനൊപ്പം മറ്റ് ജില്ലകളിലും ജാഗ്രത നിർദേശം നൽകി.
കഴിഞ്ഞവർഷം കോഴിക്കോട് ജില്ലയിൽ ചെള്ളുപനി കണ്ടെത്തിയിരുന്നു. രോഗം ബാധിച്ചവരുടെ ശരീരത്തില്‍ പ്രത്യേക തരത്തിലുള്ള വ്രണം ഉണ്ടാകാമെന്നത് മറ്റ് പനികളില്‍നിന്ന് ചെള്ളുപനിയെ വേര്‍തിരിച്ചു നിർത്തുന്നു. ചുറ്റും ചുവന്ന് നടുവില്‍ ഇരുണ്ട് പൊറ്റ പിടിച്ച വ്രണമായാണ് കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.