അഞ്ചു വയസുകാരിയെ കാറിലിരുത്തി മാതാപിതാക്കൾ കൃഷിയിടത്തിലേക്ക് പോയി, തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ, സംഭവം ഇടുക്കി രാജാക്കാട്

തൊടുപുഴ: ഇടുക്കിയിൽ അഞ്ചു വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകൾ കൽപന ലുലുവാണ് മരിച്ചത്.

ഇടുക്കി രാജക്കാടാണ് സംഭവം. അസം സ്വദേശികളായ മാതാപിതാക്കൾ കുട്ടിയെ വാഹനത്തിൽ ഇരുത്തി രാവിലെ കൃഷിയിടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്നു. ഉച്ചക്ക് തിരിച്ചെത്തിയപ്പോൾ ബോധരഹിതയായി കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. കടുത്ത പനിയെ തുടർന്ന് കുഞ്ഞിന് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങി നൽകിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. രാജാക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

Tags:    
News Summary - Five-year-old girl found dead in car in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.