സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ​തോടെ ​ഒ​രു വ​ർ​ഷ​ത്തി​നി​ടെ റ​ദ്ദാ​ക്കി​യ​ത്​ അ​ഞ്ച്​ കോ​ടി മൊ​ബൈ​ൽ ക​ണ​ക്ഷ​ൻ

കൊ​ച്ചി: രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ റ​ദ്ദാ​ക്കി​യ​ത്​ അ​ഞ്ച്​ കോ​ടി മൊ​ബൈ​ൽ ക​ണ​ക്ഷ​ൻ. ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണു​ക​ൾ ബ്ലോ​ക്ക്​ ചെ​യ്യാ​നും സ്വ​ന്തം പേ​രി​ലു​ള്ള സി​മ്മു​ക​ൾ പ​രി​ശോ​ധി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന സ​ഞ്ചാ​ർ സാ​ഥി പോ​ർ​ട്ട​ലി​ന്‍റെ സേ​വ​നം ഈ ​കാ​ല​യ​ള​വി​ൽ 24 കോ​ടി ആ​ളു​ക​ൾ പ്ര​യോ​ജ​ന​​പ്പെ​ടു​ത്തി​യെ​ന്നും ടെ​ലി​കോം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ആ​ര്‍.​കെ. ഗോ​യ​ല്‍, ഡി​ജി​റ്റ​ല്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​മീ​ഷ​ന്‍ അം​ഗം ദേ​ബ് കു​മാ​ര്‍ ച​ക്ര​വ​ര്‍ത്തി എ​ന്നി​വ​ർ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ഡി​ജി​റ്റ​ല്‍ സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ൻ ടെ​ലി​കോം വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ദ​ക്ഷി​ണ​മേ​ഖ​ലാ വാ​ര്‍ഷി​ക സു​ര​ക്ഷാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ലാ​ണ്​ അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ജ്യ​ത്തെ 777 ജി​ല്ല​ക​ളി​ല്‍ 776ലും 5​ജി സേ​വ​നം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വേ​ഗ​ത്തി​ലു​ള്ള 5ജി ​വ്യാ​പ​ന​മാ​ണ് ഇ​ന്ത്യ​യി​ലേ​ത്. മൊ​ബൈ​ല്‍ ട​വ​ര്‍ റേ​ഡി​യേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ക്ക് അ​ടി​സ്ഥാ​ന​മി​ല്ല. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ളേ​ക്കാ​ള്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ത​രം​ഗ് സ​ഞ്ചാ​ര്‍ പോ​ര്‍ട്ട​ല്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ട​വ​ര്‍ റേ​ഡി​യേ​ഷ​ന്‍ നി​ല പ​രി​ശോ​ധി​ക്കാം. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ ത​ട​യാ​ന്‍ നി​ർ​മി​ത ബു​ദ്ധി അ​ധി​ഷ്ഠി​ത പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ ടെ​ലി​കോം അ​ഡീ​ഷ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ബെ​ന്നി ചി​ന്ന​പ്പ​ന്‍, എ.​ഡി.​ജി സു​രേ​ഷ് പു​രി എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ള്‍ ത​ട​യാ​നും ടെ​ലി​കോം ശൃം​ഖ​ല​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ ത​മ്മി​ലെ ഏ​കോ​പ​നം ല​ക്ഷ്യ​മി​ട്ട്​ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ നാ​ല്​ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍, ആ​ര്‍.​ബി.​ഐ-​എ​സ്.​ബി.​ഐ പ്ര​തി​നി​ധി​ക​ള്‍, ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Five crore mobile connections were cancelled within a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.