Posted On
date_range Updated On
date_range കോവിഡ് കൈാര്യം ചെയ്യുന്നതിന് പ്രഥമ പരിഗണന -ബിശ്വാസ് മേത്ത
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് കേരള ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ബിശ്വാസ് മേത്ത. ടോം േജാസ് തുടങ്ങിവെച്ച പല പദ്ധതികളുമുണ്ട്. അത് പൂർത്തീകരിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾ മാറിപ്പോയാലും സർക്കാറിെൻറ പ്രവർത്തനങ്ങൾ അവസാനിക്കില്ല. തുടർച്ചക്ക് പ്രാധാന്യം നൽകണമെന്നതാണ് ഉദ്യോഗസ്ഥവൃന്ദത്തിെൻറ തലവനെന്ന നിലയിൽ പറയാനുള്ളത്. പൂർത്തീകരിക്കാത്ത കാര്യങ്ങളുണ്ടെങ്കിൽ അത് ചെയ്ത് തീർക്കണം.
ലോക്ഡൗൺ ഇളവുകളെ കുറിച്ചുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായുള്ള യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.