കൊച്ചി: സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ ഉച്ചകോടി ഇന്ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഫ്യൂച്ചർ എന്ന പേരിൽ നടക്കുന്ന ഉച്ചകോടി ലേ മെറിഡിയൻ ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഐ.ടി, ബാങ്കിംഗ്, ആരോഗ്യം, വാണിജ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളിൽ 30ലേറെ വിദഗ്ധർ പ്രഭാഷണം നടത്തും.
റിസർവ് ബാങ്ക് മുൻഗവർണർ രഘുറാം രാജൻ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്, ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ നന്ദൻ നീലകേനി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. നാളെ സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.