എസ്.എഫ്.ഐക്കെതിരെ വ്യാപക കുപ്രചരണം -സചിൻ ദേവ്

തിരുവനന്തപുരം: എസ്.എഫ്.ഐയെ തകർക്കാൻ ലക്ഷ്യമിട്ട് വ്യാപകകുപ്രചരണങ്ങളാണ് നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി സചിൻ ദേവ്. സംഘടനയെ തകർക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അക്ര മത്തെ പ്രോത്സാഹിപ്പിക്കുന്നത് എസ്.എഫ്.ഐയുടെ രീതിയല്ല. സംഭവത്തിന് പിന്നാലെ കോളജ് യൂണിറ്റ് പിരിച്ചു വിടുകയും ക ുറ്റക്കാരെ പുറത്താക്കുകയും ചെയ്തു. വിഷയത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ സാധ്യമായ നടപടി സ്വീകരിച്ചു. എന്നാൽ സംഘടനക്കെതിരെയുള്ള വ്യാജവാർത്തകളിൽ ശക്തമായി പ്രതിഷേധിക്കുന്നു. യുണിറ്റ് ഓഫീസിൽ നിന്ന് ഉത്തരക്കടലാസ് കണ്ടെടുത്തതായുള്ളത് പ്രചരണം മാത്രമാണ്. ആദ്യ ദിവസം ഇല്ലാതിരുന്ന ഉത്തരക്കടലാസുകൾ പിന്നീട് പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും സചിൻ കൂട്ടിച്ചേർത്തു.

യൂനിവേഴ്സിറ്റി കോളജിനെയും അപകീർത്തിപ്പെടുത്താനാണ് ശ്രമം. എസ്.എഫ്.ഐയുടെ പേരിലുള്ള എഫ്.ബി പേജിന് പിന്നിൽ ആർ.എസ്.എസാണ്. വിഷയത്തിൽ സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥി സംഘർഷങ്ങളിൽ ഇതുവരെ 32 എസ്.എഫ്.ഐക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 11 കേസിലും പ്രതിസ്ഥാനത്ത് കെ.എസ്.യുക്കാരാണ്. 14 പേരെ ആർ.എസ്.എസുകാരുമാണ് കൊലപ്പെടുത്തിയത്. എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ടപ്പോൾ അന്വേഷണ കമീഷനുകളുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Fake Campaigns Against SFI-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.