കൽപറ്റ: കാലവർഷക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്കായി സന്നദ്ധ സംഘടന കുറച്ചു വസ്ത്രങ്ങൾ ചോദിച്ചപ്പോൾ തെൻറ കട പൂർണമായും വിട്ടുനൽകി യുവവ്യാപാരിയായ ഫൈസൽ മാതൃകയായി. കൽപറ്റ പിണങ്ങോട് റോഡിലെ കൽപറ്റ റെഡിമെയ്ഡ്സ് ഷോറൂം ഉടമ പി.െക. ഫൈസലാണ് കടയിലെ മുഴുവൻ വസ്ത്രങ്ങളും ദുരിതബാധിതർക്ക് സമർപ്പിച്ചത്. സഹായം തേടിയെത്തിയ ഫൈറ്റ് ഫോർ ലൈഫ് എന്ന സംഘടനയുടെ പ്രവർത്തകർക്ക് ഷോറൂമിലെ ലക്ഷക്കണക്കിന് രൂപയുടെ പുത്തൻ വസ്ത്രങ്ങൾ സംഭാവനയായി വിട്ടുനൽകുകയായിരുന്നു. പഴയ ൈവത്തിരി സ്വദേശിയായ ഫൈസൽ കൽപറ്റ പുളിയാർമലയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.