വിവാദങ്ങൾക്കൊടുവിൽ ഇ.പി. ജയരാജന്റെ ആത്മകഥ മാതൃഭൂമി ബുക്സിന്

കോഴിക്കോട്: ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ ആത്മകഥ ഒടുവിൽ മാതൃഭൂമി ബുക്സിന് നൽകും. വിഷുവിനോട് അനുബന്ധിച്ച് പുസ്തകം പുറത്തിറങ്ങുമെന്നും പ്രസിദ്ധീകരണാനുമതി നൽകിയതായും ഇ.പി.ജയരാജൻ മാതൃഭൂമി സാഹിത്യോത്സവ വേദിയിൽ പറഞ്ഞു. ഇക്കാര്യം മാതൃഭൂമിയും സ്ഥിരീകരിക്കുന്നുണ്ട്.

ഡി.സി ബുക്‌സ് ചെയ്തത് കൊടും ചതിയും വഞ്ചനയുമാണെന്ന് ജയരാജൻ പറയുന്നു. എന്നെ വ്യക്തിപരമായും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനുവേണ്ടിയുള്ള ഗൂഢശ്രമമായിരുന്നു നടന്നത്. പക്ഷേ അന്നുതന്നെ ഞാന്‍ വിഷയത്തില്‍ ഇടപെട്ടതുകൊണ്ട് കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമായെന്നും ഇ.പി പറഞ്ഞു.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ‘കട്ടൻചായയും പരിപ്പുവടയും -ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇ.പി. ജയരാജന്റെ പേരിലുള്ള ആത്മകഥയിലെ ചിലഭാഗങ്ങൾ പുറത്തുവരുന്ന്. ഡി.സി.ബുക്സായിരുന്നു പ്രസാധകർ. വിവാദമായ പരമാർശങ്ങളേറെയുള്ള ഭാഗങ്ങളാണ് പുറത്തുവന്നത് എന്നത് കൊണ്ടു തന്നെ ഇ.പിയേയും പാർട്ടിയേയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരുന്നു.

തന്റെ അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഡി.സിക്കെതിരെ ഇ.പി ജയരാജൻ കേസിന് പോയതോടെയാണ് വിവാദം താത്കാലികമായെങ്കിലും കെട്ടടങ്ങിയത്.  

Tags:    
News Summary - E.P. Jayarajan's autobiography to be published by Mathrubhumi Books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.