file photo

യുവതികളെ കടത്തിവിടാതിരിക്കാൻ പൊലീസ് പരിശോധന ശക്തം; നിർദേശിച്ചിട്ടില്ലെന്ന്​ എസ്​.പി

ശബരിമല: യുവതികൾ ശബരിമലയിലേക്കു പോകുന്നത്​ തടയുന്നതിനു പരിശോധന നടത്താൻ നിർദേശം നൽകിയിട്ടില്ലെന്ന്​ പത്തന ംതിട്ട ജില്ല പൊലീസ്​ മേധാവി. സാധാരണ നിലയിലുള്ള സുരക്ഷ പരിശോധനക്കാണ്​ നിർദേശമെന്നും എസ്​.പി ജി. ജയദേവ്​ മാധ്യ മത്തോട്​ പറഞ്ഞു. എന്നാൽ, പൊലീസ്​ കെ.എസ്​.ആർ.ടി.സി ബസുകളിൽവരെ കയറി യുവതികളുണ്ടോ എന്ന്​ പരിശോധിക്കുന്നുണ്ടെന ്ന്​ ഡ്രൈവർമാരും കണ്ടക്​ടർമാരും പറയുന്നു.

പമ്പയിലെ പൊലീസ്​ എയ്​ഡ്​ പോസ്​റ്റിൽ യുവതികളെന്ന്​ സംശയിക്കുന്നവരെ തടഞ്ഞുനിർത്തി പ്രായം തെളിയിക്കുന്ന രേഖ ആവശ്യ​െപ്പടുന്നുമുണ്ട്​. യുവതികളെ തടയാൻ പരിശോധന നടത്തണമെന്ന്​ നിർദേശിച്ചിട്ടില്ലെന്ന്​ എസ്​.പി പറയു​േമ്പാൾ പമ്പയിലും നിലക്കലുമുള്ള പൊലീസ്​ ആരുടെ നിർദേശപ്രകാരമാണ്​ പരിശോധന നടത്തുന്നതെന്ന ചോദ്യം ഉയരുന്നു. കഴിഞ്ഞ തീർഥാടനകാലത്ത്​ നിലക്കലിൽ വാഹന പരിശോധന നടത്തുന്ന പൊലീസ്​ യുവതികളുണ്ടെന്ന്​ കണ്ടാൽ അവരെ നിലക്കലിൽ തന്നെ തടഞ്ഞുെവച്ചിരുന്നു. ഇപ്പോൾ പമ്പ ക്ഷേത്രംവരെയെ പോകൂ എന്ന്​ ഉറപ്പുനൽകുന്നവരെ പമ്പയിലേക്ക്​ പോകാൻ അനുവദിക്കുന്നുണ്ട്​.

കർക്കടകമാസ പൂജക്കായി നടതുറന്ന ചൊവ്വാഴ്​ച മുതൽ കർശന പരിശോധനയാണ്​​. ഇതുവരെ പമ്പയിൽനിന്ന്​ സന്നിധാനത്തേക്ക്​ പോകണമെന്ന ആവശ്യവുമായി യുവതികളെത്തിയിട്ടില്ല. പ്രായം 50ൽ താ​െഴയാണെന്ന്​ കണ്ടെത്തുന്നവരെ പമ്പ എയ്​ഡ്​ പോസ്​റ്റിൽ തടഞ്ഞ്​ പിന്തിരിപ്പിക്കുകയാണ്​. ​തീർഥാടനകാലത്ത്​ നിലക്കലിൽ പരിശോധന നടത്തുന്ന പൊലീസ്​ ഇരുമുടിയേന്തിയ യുവതികളെ കണ്ടാൽ അപ്പോൾ തന്നെ വിവരം പമ്പ സ്​റ്റേഷനിലും എയ്​ഡ്​ പോസ്​റ്റിലും അറിയിക്കുമായിരുന്നു. ഈ വിവരം അപ്പോൾ തന്നെ​ ചോർന്ന്​ സംഘ്​പരിവാർ പ്രവർത്തകർക്ക്​ ലഭിക്കുകയും ചെയ്​തിരുന്നു.

ഇതാണ്​ പൊലീസ്​ ഒറ്റുകൊടുക്കുന്നു എന്ന ആരോപണത്തിന്​ ഇടയാക്കിയത്​. ഇതേ നയമാണ്​ പൊലീസ്​ തുടരുന്നത്​. പൊലീസ്​ നടത്തുന്ന പ്രായപരിശോധനയെക്കുറിച്ച്​ ദേവസ്വം ബോർഡിന്​ അറിവില്ലെന്ന്​ പ്രസിഡൻറ്​ എ. പത്മകുമാർ മാധ്യമത്തോട്​ പറഞ്ഞു. നവോത്ഥാനം ശബരിമലയിൽ മാത്രമല്ല നടപ്പാേകണ്ടതെന്ന നിലപാടാണ്​ തനി​െക്കന്നും അതിനാൽ പൊലീസ്​ നടപടിയെക്കുറിച്ച്​ ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Entry of women to Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT