കൊല്ലം: തൂണുകൾ തകർന്നിട്ടും പാലം പൊളിച്ചുമാറ്റാതെ ബലപ്പെടുത്തി സഞ്ചാരയോഗ്യമാക്കിയതിലൂടെ പൊതുമരാമത്ത് വകുപ്പ് ൈകവരിച്ചത് അപൂർവ നേട്ടം. ആധുനിക സാേങ്കതികവിദ്യ ഉപയോഗിച്ച് പാലം താങ്ങി നിർത്തി ഏഴുമാസംകൊണ്ട് തൂണുകൾ പുനഃസ്ഥാപിക്കുകയുമായിരുന്നു. ഇത്ര വലിയ പാലം ഇൗ വിധം ബലെപ്പടുത്തിയെടുത്തത് സംസ്ഥാനത്തുതന്നെ ആദ്യ സംഭവവുമാണ്. ജനുവരി 10ന് വൈകീട്ടാണ് ഏനാത്ത് പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇേതാടെ പാലത്തിലൂടെ ഭാരംകയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു.
14ന് ചെന്നൈ ഐ.ഐ.ടി വിദഗ്ധൻ ഡോ. അരവിന്ദ് നടത്തിയ പരിശോധനയിൽ പാലത്തിെൻറ അവസ്ഥ അതിഗുരുതരമെന്ന് കണ്ടെത്തുകയും പാലത്തിലൂടെ ഗതാഗതം പൂർണമായി നിരോധിക്കുകയുമായിരുന്നു. ഇതോടെ തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിലെ പ്രധാന പാതയായ എം.സി റോഡിൽ ഗതാഗതം താറുമാറായി. വാഹനങ്ങൾ തിരിച്ചു വിട്ടതുമൂലം 20 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടിയും വന്നു. സ്ഥലം സന്ദർശിച്ച സൈന്യം താൽക്കാലിക സംവിധാനം എന്നനിലയിൽ ബെയിലിപാലം നിർമിച്ചു. ഇതുവഴി ചെറിയ വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത് നേരിയ ആശ്വാസമായിരുന്നു. എന്നാൽ, ബെയിലിപാലം കടക്കാൻ മണിക്കൂറോളം വാഹനങ്ങൾ ക്യൂ കിടക്കേണ്ടി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.