Posted On
date_range Updated On
date_range മണിയൻ കോന്നി ചരിഞ്ഞു
തിരുവനന്തപുരം: വനം വകുപ്പിന്‍റെ മുതിർന്ന താപ്പാനകളിൽ ഒന്നായ മണിയൻ കോന്നി ആനത്താവളത്തിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ചരിഞ്ഞു. എഴുപത്തിയഞ്ച് വയസ്സുള്ള മണിയൻ കോന്നി രണ്ടാഴ്ചയായി ഇരണ്ട കെട്ട് ബാധിച്ച് ചികിത്സയിൽ ആയിരുന്നു.
56 വർഷം വനം വകുപ്പിന്‍റെ വിവിധ ഡിപ്പോകളിൽ സേവ നം ചെയ്തിട്ടുണ്ട്. വാരിക്കുഴികളിൽ വീഴുന്ന കാട്ടാനകളെ മെരുക്കിയെടുക്കുന്നതിൽ പ്രത്യേക പരിശീലനം മണിയൻ നേടിയിട്ടുണ്ട്. ആന പിടുത്തം നിരോധിച്ചതോടെ പിന്നീട് വനം വകുപ്പിന്റെ തടിഡിപ്പോകളിൽ ജോലികൾ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.