ഉപഭോക്തൃ തർക്ക പരാതികൾ ഇനി ഓൺലൈനായി ഫയൽ ചെയ്യാം

കൊച്ചി: സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ദേശീയതലത്തിൽ രൂപവത്കരിച്ച edaakhil വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

സംസ്ഥാന ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്ണിറ രാജു അധ്യക്ഷത വഹിക്കും. ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും.

പരാതികളിൽ 21 ദിവസത്തിനകം തീരുമാനമറിയിക്കും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഈടാക്കില്ല.

Tags:    
News Summary - Edaakhil portal introducing in Kerala soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.