തിരുവനന്തപുരം: സ്കൂളുകളിലും കോളജുകളിലും യൂനിയൻ പ്രവർത്തനം നിയമവിധേയമാക്കാനുള്ള കരട് ബില്ലിന് അംഗീകാരം നൽക ിയ സർക്കാർ നീക്കത്തിനെതിരെ ഇ. ശ്രീധരൻ. സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ക്യാമ്പസിൽ രാഷ്ട്രീയം കടന്നുകയറുന്നതാണ് പല പ്രശ്നങ്ങളുടെയും കാരണമെന്നും അദ്ദേഹം പറഞ്ഞു.
ട്രിവാൻഡ്രം മാനേജ്മെന്‍റ് അസോസിയേഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു ഇ. ശ്രീധരൻ. ക്യാമ്പസുകളിൽ മൂല്യം ഇല്ലാതാകുന്നതിനാലാണ് മഹാരാജാസിൽ പ്രിൻസിപ്പലിന്‍റെ കസേര കത്തിച്ചതും വിദ്യാർഥി കുത്തേറ്റു മരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ നിർമാണത്തിനെതിരെ ഇ. ശ്രീധരൻ പ്രസിഡന്‍റായ എഫ്.ആർ.എൻ.വി എന്ന സന്നദ്ധ സംഘടനയാണ് ഹരജി നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.