മദ്യപിച്ച് വാഹനമോടിച്ച് അപകടം; എസ്.ഐക്കെതിരെ അന്വേഷണം

തിരുവല്ല: മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിച്ച പുളിക്കീഴ് പൊലീസ് സ്റ്റേഷൻ എസ്.ഐ സാജൻ പീറ്ററിനെതിരെ വകുപ്പ്തല അന്വേഷണത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന് നിർദേശം നൽകി. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ നിരണം ഡക്ക് ഫാമിന് സമീപം സാജൻ പീറ്റർ സഞ്ചരിച്ച കാർ ഇരുചക്ര വാഹനത്തിൽ ഇടിച്ചിരുന്നു.

വാഹനം നിർത്താതെപോയ സാജനെ നിരണത്തെ വനിത സുഹൃത്തി‍െൻറ വീട്ടിൽനിന്ന് പിന്തുടർന്ന നാട്ടുകാർ പിടികൂടി. എസ്.ഐ മദ്യപിച്ചിരുന്നതായി സ്ഥലത്തെ പഞ്ചായത്ത് അംഗം അടക്കം പൊലീസിനെ അറിയിച്ചിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസുകാർ എത്തിയാണ് ഇദ്ദേഹത്തെ പുളിക്കീഴ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ മേലുദ്യോഗസ്ഥനെ വൈദ്യപരിശോധന നടത്താതെ കേസിൽനിന്ന് രക്ഷിക്കുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു. ഉദ്യോഗസ്ഥൻ ഇടിച്ചുതകർന്ന സ്കൂട്ടർ നന്നാക്കിക്കൊടുക്കാമെന്ന് ഉടമയുമായി ധാരണയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ എസ്.ഐക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ നീക്കം.

Tags:    
News Summary - Drunk driving accident; Investigation against S.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.