തിരുവനന്തപുരം: വാഹനചട്ടങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. ഒരു വർഷത്തിനുള്ളിൽ അഞ്ച് ചലാനുകളോ അതിൽ കൂടുതലോ ലഭിക്കുകയാണെങ്കിൽ അയാളുടെ ലൈസൻസ് റദ്ദാക്കും. ചലാൻ ലഭിച്ചുകഴിഞ്ഞാൽ 45 ദിവസത്തിനുള്ളിൽ പിഴ അടക്കണം. ചലാനുകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങൾക്കും വിലക്കും ഏർപ്പെടുത്തും.
കുടിശ്ശികയുള്ള ചലാനുകൾ അടച്ചുതീർക്കുന്നത് വരെ ഉദ്യോഗസ്ഥർക്ക് വാഹനം കസ്റ്റഡിയിലെടുക്കാൻ അധികാരമുണ്ടായിരിക്കും. നിയമലംഘനം നടത്തുന്ന ആർ.സി ഉടമക്കെതിരെയായിരിക്കും നടപടികൾ. മറ്റൊരാളാണ് വാഹനം ഓടിച്ചതെങ്കിൽ അത് ഉടമ തെളിയിക്കണം. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ഉടമക്ക് മാത്രമായിരിക്കും. മുമ്പ് മോട്ടോർ വാഹന വകുപ്പായിരുന്നു കോടതിയെ സമീപിച്ചിരുന്നു.
നികുതി അടക്കുന്നത് ഒഴികെ മറ്റൊരു സേവനവും പരിവാഹൻ വെബ്സൈറ്റിലൂടെ ചെയ്യാൻ കഴിയില്ല. ഉദാഹരണമായി വിലാസം മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, വാഹനത്തിന്റെ ക്ലാസ് മാറ്റൽ, പെർമിറ്റ്, ഫിറ്റ്നസ്, ഹൈപോത്തിക്കേഷൻ റദ്ദാക്കൽ എന്നീ സാധാരണ സേവനങ്ങളും ഇതോടെ തടയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.