മാഹി: ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ മാഹിയിൽ ഇലക്ട്രിസിറ്റി ജീവനക്കാരൻ രമേശനെ ഇടിച്ച കാറും ഡ്രൈവറെയും തിരിച്ചറിഞ്ഞു. മൈസൂർ സ്വദേശി ചേതൻ മാലികിനെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ പൊലീസ് കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൈസൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് ഇയാൾ.
മൈസൂരിൽ നിന്നും നിസ്സാൻ മാഗ്നെറ്റ് KA09MJ6216 നമ്പർ വാഹനത്തിൽ പുലർച്ചെ കൂട്ടുപുഴ വഴി മുഴപ്പിലങ്ങാടി ബീച്ചിലെത്തിയ ഇയാൾ റൂം എടുക്കാനായി മാഹിയിൽ എത്തുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ പ്രതി വണ്ടി നിർത്താതെ മൈസൂരിലേക്ക് തിരിച്ച് പോയി. അപകടത്തിൽപ്പെട്ട രമേശൻ ദിവസങ്ങളോളം തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വാഹനം ഓടിച്ച ചേതൻ മാലിക്കിന് ലൈസൻസ് ഇല്ലാത്തതിനാൽ വാഹന ഉടമയായ മാതാവിന്റെ പേരിലും കേസെടുത്തതായി മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ അനിൽകുമാർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ മാഹി എസ്.ഐ. കെ. പ്രമോദ് , ക്രൈം സ്ക്വാഡ് എ. എസ്. ഐ ശ്രീജേഷ് , ഗ്രേഡ് എസ്. ഐ മഹേഷ് , ഹെഡ് കോൺസ്‌റ്റബിൾ രോഷിത് പാറമ്മൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.