ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്​; മെഡിക്കൽ കോളജുകൾ ‘ഗുരുതരാവസ്ഥയിൽ’

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​ന്​ പി​ന്നാ​ലെ ഡോ​ക്ട​ർ​മാ​ർ സ​മ​രം ക​ടു​പ്പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. ഒ.​പി മു​ട​ക്കം പ​ത്താം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്. ഫെ​ബ്രു​വ​രി 16ന് ​ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല ഒ.​പി ബ​ഹി​ഷ്‌​ക​ര​ണം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളെ​യാ​ണ് വ​ല​ക്കു​ന്ന​ത്.

സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വ​ത്തി​ൽ പി.​ജി വി​ദ്യാ​ർ​ഥി​ക​ളും ഹൗ​സ് സ​ർ​ജ​ന്മാ​രു​മാ​ണ് ഒ.​പി വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. സ​മ​രം അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളെ​യും ലേ​ബ​ർ റൂ​മു​ക​ളെ​യും ഐ.​സി.​യു​വി​നെ​യും ബാ​ധി​ക്കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ.​പി​യി​ലെ തി​ര​ക്ക് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​തോ​ടെ അ​വി​ടെ​യും വ​ലി​യ സ​മ്മ​ർ​ദ​മാ​ണ്. ഐ.​പി സേ​വ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കി​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും പു​തി​യ രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തി​നും ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നും കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തി​നെ​തി​രെ സ​ർ​ക്കാ​ർ ‘ഡൈ​സ് നോ​ൺ’ പ്ര​ഖ്യാ​പി​ക്കു​ക​യും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ശ​സ്​​ത്ര​ക്രി​യ​ക​ൾ വെ​യി​റ്റി​ങ്​ ലി​സ്റ്റി​ൽ

ഫെ​ബ്രു​വ​രി 19 മു​ത​ൽ അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ശ​സ്ത്ര​ക്രി​യ​ക​ൾ ഡോ​ക്ട​ർ​മാ​ർ ബ​ഹി​ഷ്‌​ക​രി​ക്കു​ന്ന​ത്​ രോ​ഗി​ക​ക​ളെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് ത​ള്ളി​വി​ടു​ന്ന​ത്. ഇ​ത് ചി​കി​ത്സ ക​ല​ണ്ട​റി​നെ പൂ​ർ​ണ​മാ​യി താ​ളം​തെ​റ്റി​ക്കു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ശ​സ്ത്ര​ക്രി​യ​ക്കാ​യി തീ​യ​തി നി​ശ്ച​യി​ച്ച രോ​ഗി​ക​ൾ​ക്ക് സ​മ​രം വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റു​ന്ന​ത് മൂ​ലം കാ​ത്തി​രി​പ്പ് മാ​സ​ങ്ങ​ളോ​ളം നീ​ളും. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​പ്പോ​ൾ അ​ടി​യ​ന്ത​ര ഘ​ട്ടം വ​രു​മെ​ന്ന് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത പ​ല രോ​ഗാ​വ​സ്ഥ​ക​ളു​മു​ണ്ടെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഒ.​പി​ക​ളി​ലെ​ത്തു​ന്ന​വ​ർ പ​കു​തി​യാ​യി

ഒ.​പി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 40-50 ശ​ത​മാ​ന​ത്തി​​ന്‍റെ കു​റ​വാ​ണ്​ രേ​ഖ​​പ്പെ​ടു​ത്തു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ.​ജി.​എം.​സി.​ടി.​എ​യു​ടെ ത​ന്നെ ക​ണ​ക്ക്​ പ്ര​കാ​രം പ്ര​തി​ദി​നം 4000 രോ​ഗി​ക​ൾ ഒ.​പി​യി​ൽ എ​ത്തി​യി​രു​ന്ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ത്​ 1200 ആ​യി കു​റ​ഞ്ഞു.

ദി​വ​സേ​ന 4500 ഓ​ളം രോ​ഗി​ക​ൾ എ​ത്തി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത്​ 2500 ഓ​ളം രോ​ഗി​ക​ളേ എ​ത്തു​ന്നു​ള്ളൂ. 4000 ഓ​ളം രോ​ഗി​ക​ൾ ദി​വ​സേ​ന എ​ത്തി​യി​രു​ന്ന ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​യി​ര​ത്തി​ൽ താ​ഴെ​യും. ഇ​ത്​ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​രു​​ടെ ക​ണ​ക്കാ​ണ്. ഇ​തി​ൽ എ​ത്ര പേ​ർ​ക്ക്​ ഡോ​ക്ട​റെ കാ​ണാ​നാ​കു​ന്നു​വെ​ന്ന​തി​ൽ വ്യ​ക്​​ത​ത​യി​ല്ല. പ​ല​രും കാ​ത്തു​നി​ന്ന്​ മ​ട​ങ്ങു​ക​യാ​ണ്.

Tags:    
News Summary - Doctors' strike enters 10th day; medical colleges in 'critical condition'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.