കരിപ്പൂർ റൺവേ നീളം കുറക്കരുത്​ -കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിലെ സുരക്ഷാ വർധിപ്പിക്കാനായി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം വർധിപ്പിക്കുന്നതിനായി റൺവേ നീളം കുറക്കാനുള്ള നീക്കം യുക്തിസഹമല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി വേണുഗോപാൽ എം.പി. റെസയുടെ നീളം കൂട്ടാൻ റൺവേയുടെ നീളം കുറക്കുന്നത് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനു തടസ്സമാവും.

റെസയുടെ നീളം കൂട്ടുന്നതോടെ 2,860 മീറ്റർ നീളമുള്ള റൺവേ 2,560 മീറ്ററായി കുറയുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. റൺവേയുടെ നീളം കുറക്കാതെ സേഫ്റ്റി ഏരിയ നീട്ടാനുള്ള വഴികൾ ഉണ്ടെന്നിരിക്കെ ഇത്തരമൊരു നീക്കം നടത്തുന്നത് പ്രതിഷേധാർഹമാണ്.

വലിയ വിമാനങ്ങൾ സർവിസ് നടത്താനാണ് റെസയുടെ നീളം വർധിപ്പിക്കുന്നത്. എന്നാൽ, അതിനായി റൺവേ ദൈർഘ്യം കുറക്കുന്നത് ഈ ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുമെന്നും റെസയുടെ നീളം കൂട്ടാനുള്ള ബദൽമാർഗങ്ങൾ തേടണമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്​ അയച്ച കത്തിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Do not reduce the length of kozhikode airport runway says KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.