ദേവസ്വം ബോർഡിൽ ‘ഇടതു​ഭരണം’ തന്നെ; അതൃപ്തി അറിയിച്ച്​ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണം മാ​റി​യെ​ങ്കി​ലും ഇ​ട​തു​പ​ക്ഷ സ്വാ​ധീ​നം അ​വ​സാ​നി​ച്ചി​ല്ലെ​ന്ന്​ തെ​ളി​യി​ച്ച്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ തു​ട​രു​ന്ന ഭ​ര​ണ​വും സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ലം​മാ​റ്റ​വു​മെ​ല്ലാം സ​ർ​ക്കാ​റി​ന്​ ത​ല​വേ​ദ​ന​യാ​കു​ന്നു. സ​ർ​ക്കാ​ർ മാ​റി​യെ​ങ്കി​ലും ഇ​ട​ത്​ അ​നു​കൂ​ല സം​ഘ​ട​ന​യു​ടെ സ്വാ​ധീ​നം വെ​ളി​വാ​ക്കു​ന്ന നി​ല​യി​ലാ​ണ്​ ബോ​ർ​ഡി​ലെ കാ​ര്യ​ങ്ങ​ളെ​ല്ലാം.

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ വി​വാ​ദം ഉ​യ​ർ​ന്ന​പ്പോ​ഴാ​ണ്​ പി.​എ​സ്. പ്ര​ശാ​ന്തി​നെ മാ​റ്റി, മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​റി​നെ ദേ​വ​സ്വം ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച​ത്. സ​ർ​ക്കാ​ർ മാ​റി​യി​ട്ടും ഈ ​ഭ​ര​ണ​സ​മി​തി തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ​യാ​ണ്​ ബോ​ർ​ഡി​ൽ ഇ​ട​ത്​ അ​നു​കൂ​ലി​ക​ളു​ടെ സ്വാ​ധീ​നം വ്യ​ക്​​ത​മാ​ക്കു​ന്ന സ്ഥ​ലം​മാ​റ്റ​ങ്ങ​ളും സ്ഥാ​ന​ക്ക​യ​റ്റ​വു​മെ​ല്ലാം പു​റ​ത്തു​വ​രു​ന്ന​ത്. ഇ​തി​ൽ ദേ​വ​സ്വം​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ബോ​ർ​ഡി​നെ അ​തൃ​പ്തി അ​റി​യി​ച്ചു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സ്വ​ർ​ണം ചെ​മ്പാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​റാ​യി നി​യ​മി​ച്ച​തും ഉ​ത്സ​വ​ത്തി​ന്​ മു​ൻ​കൂ​ർ വാ​ങ്ങി​യ പ​ണം തി​രി​ച്ച​ട​ച്ചി​ല്ലെ​ന്ന് വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ ആ​രോ​പ​ണ​വി​ധേ​യ​നെ വി​ജി​ല​ൻ​സ് ഓ​ഫി​സ​റാ​യി നി​യ​മി​ച്ച​തു​മു​ൾ​പ്പെ​ടെ നി​യ​മ​ന വി​വാ​ദ​ങ്ങ​ളാ​ണ്​ ബോ​ർ​ഡി​ലി​പ്പോ​ൾ. ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ, അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ റാ​ങ്കി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളി​ലാ​ണ്​ പ​രാ​തി. നി​യ​മി​ത​രി​ൽ പ​ല​രും ബോ​ർ​ഡി​ലെ ഇ​ട​ത്​ അ​നു​കൂ​ലി​ക​ളും നേ​താ​ക്ക​ളു​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സീ​നി​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഓ​ഫി​സ​റാ​ക്ക​രു​തെ​ന്ന മാ​ന​ദ​ണ്ഡം സി.​പി.​എം അ​നു​കൂ​ല സം​ഘ​ട​നാ നേ​താ​വി​നു​വേ​ണ്ടി അ​ട്ടി​മ​റി​ച്ചെ​ന്നും സീ​നി​യ​റെ​ന്ന അ​തേ മാ​ന​ദ​ണ്ഡം പ​റ​ഞ്ഞ്​ കോ​ൺ​ഗ്ര​സ്​ യൂ​നി​യ​ൻ നേ​താ​വി​ന്​ നി​യ​മ​നം നി​ഷേ​ധി​ച്ചെ​ന്നും ജൂ​നി​യ​റാ​യ ഇ​ട​തു​പ​ക്ഷ നേ​താ​വി​നെ ഈ ​സ്ഥാ​ന​ത്തേ​ക്ക്​ നി​യ​മി​ച്ചെ​ന്നു​മൊ​ക്കെ​യു​ള്ള പ​രാ​തി​ക​ളാ​ണ്​ ഉ​യ​രു​ന്ന​ത്. വ​രു​മാ​നം കൂ​ടു​ത​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ഓ​ഫി​സ​ർ​മാ​രാ​കാ​ൻ വ​ൻ സ​മ്മ​ർ​ദ​വും ശി​പാ​ർ​ശ​യു​മു​ണ്ട്.

വി​ജി​ല​ൻ​സ് കേ​സി​ലു​ൾ​പ്പെ​ട്ട​യാ​ളെ ക്ഷേ​ത്ര അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​റാ​ക്കി​യ​താ​യും പ​രാ​തി​യു​ണ്ട്. ദേ​വ​സ്വം ബോ​ർ​ഡി​ലെ ഈ ​സ്ഥ​ലം​മാ​റ്റ​ത്തി​ൽ പ്ര​സി​ഡ​ന്‍റി​നെ നോ​ക്കു​കു​ത്തി​യാ​ക്കി സി.​പി.​എം അം​ഗം വ്യാ​പ​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്ന്​ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന ആ​രോ​പി​ക്കു​ന്നു. അ​വ​ർ ഇ​ക്കാ​ര്യം ദേ​വ​സ്വം മ​ന്ത്രി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​നി​യ​മ​ന​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ ന​ട​ന്നെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നു. ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മി​ച്ച​തി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​നെ​തി​രെ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - 'Left-wing rule' in Devaswom Board; Minister expresses dissatisfaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.