കെ.എം. ബഷീർ 

കെ.എം. ബഷീർ വധക്കേസ്: രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നി​ർ​ണാ​യ​ക ദൃ​ക്സാ​ക്ഷി കോ​ട​തി​യി​ൽ കൂ​റു​മാ​റി. ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ മൂ​ന്നാം സാ​ക്ഷി​യും ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​മാ​യ ഷ​ഫീ​ഖാ​ണ് വി​ചാ​ര​ണ​വേ​ള​യി​ൽ പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി മൊ​ഴി തി​രു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം നാ​ലാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. കാ​ർ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന് ബ​ഷീ​റി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ന്ന​ത് ക​ണ്ടെ​ന്നും, വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് താ​ടി​വെ​ച്ച ഐ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞെ​ന്നു​മാ​യി​രു​ന്നു ഷ​ഫീ​ഖ് നേ​ര​ത്തെ പൊ​ലീ​സി​നും മ​ജി​സ്ട്രേ​റ്റി​നും ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി. എ​ന്നാ​ൽ, വി​ചാ​ര​ണാ​വേ​ള​യി​ൽ സാ​ക്ഷി ഈ ​നി​ല​പാ​ട് തി​രു​ത്തു​ക​യാ​യി​രു​ന്നു.

ബ​ഷീ​റി​നെ ഇ​ടി​ച്ച കാ​റോ​ടി​ച്ച​ത്​ ആ​രാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന ആ​ളെ അ​റി​യി​ല്ലെ​ന്നും ഷ​ഫീ​ഖ് പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യ​ത്ത്​ ഒ​രു സ്ത്രീ​യും പു​രു​ഷ​നും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി. എ​ന്നാ​ൽ, നാ​ലാം സാ​ക്ഷി​യാ​യ പി.​ഡ​ബ്ല്യു.​ഡി ഓ​ഫീ​സി​ലെ വാ​ച്ച്മാ​ൻ അ​നി​ൽ കു​മാ​ർ പ്രോ​സി​ക്യൂ​ഷ​ന് അ​നു​കൂ​ല​മാ​യ മൊ​ഴി ന​ൽ​കി. അ​പ​ക​ട​സ​മ​യ​ത്ത് ശ​ബ്ദം​കേ​ട്ട് പു​റ​ത്തു​വ​ന്ന​പ്പോ​ൾ വാ​ഹ​നം ഇ​ടി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ന്നും, നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് വാ​ഹ​നം ഓ​ടി​ച്ച​ത് ശ്രീ​റാ​മാ​ണെ​ന്ന് പ​റ​യു​ന്ന​തു കേ​ട്ടെ​ന്നും അ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്ന് അ​പ​ക​ട​സ്ഥ​ല​ത്തു ക​ണ്ട അ​തേ ശ്രീ​റാം ത​ന്നെ​യാ​ണ് ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രി​ക്കു​ന്ന​തെ​ന്നും സാ​ക്ഷി വ്യ​ക്ത​മാ​ക്കി.

കേ​സി​ന്റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച ശേ​ഷം ഇ​തു​വ​രെ നാ​ല് സാ​ക്ഷി​ക​ളെ​യാ​ണ് കോ​ട​തി വി​സ്ത​രി​ച്ച​ത്. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദൃ​ക്സാ​ക്ഷി​യാ​ണ്​ ഇ​പ്പോ​ൾ കൂ​റു​മാ​റി​യി​രി​ക്കു​ന്ന​ത്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലും മ​ദ്യ​പി​ച്ചും വാ​ഹ​ന​മോ​ടി​ക്ക​ൽ, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. 2019 ആ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ​യാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫ ഫി​റോ​സും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ടി​ച്ച് കെ. ​എം. ബ​ഷീ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ബി.​എ​സ്. രാ​ജേ​ഷ് ഹാ​ജ​രാ​യി.

Tags:    
News Summary - കെ.എം. ബഷീർ വധക്കേസ്: രഹസ്യമൊഴി നൽകിയ ദൃക്സാക്ഷി കൂറുമാറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.