വിസ്ഡം ഇസലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ‘പ്രൊഫ്കോൺ’ ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിൽ മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറൈശി പ്രഭാഷണം നടത്തുന്നു

ജനാധിപത്യം നിർണായക വഴിത്തിരിവിൽ -ഡോ. എസ്.വൈ. ഖുറൈശി

മംഗളൂരു: ആഗോള തലത്തിലും വിശേഷിച്ച് ഇന്ത്യയിലും ജനാധിപത്യം നിര്‍‌ണായക വഴിത്തിരിവിലാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. എസ്.വൈ. ഖുറൈശി അഭിപ്രായപ്പെട്ടു. മംഗളൂരു സൂര്യ വുഡ്സിൽ വിസ്ഡം ഇസ് ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ‘പ്രൊഫ്കോൺ’ ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ രാജ്യങ്ങൾ ക്ഷീണിതരായ സ്ഥിതിയാണ്. വോട്ടർമാരുടെ പങ്കാളിത്തം കുറയുകയും ഭരണഘടന സ്ഥാപനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് ഇതിൽ നിർണായക പങ്കും ഉത്തരവാദിത്തവുമുണ്ട്. ഫെഡറൽ സംവിധാനങ്ങൾക്ക് തുരങ്കം വെക്കുന്നതും രാഷ്ട്രീയ പാർട്ടികൾക്കുള്ളിലെ ആഭ്യന്തര ജനാധിപത്യം ദുർബലപ്പെടുന്നതും മാധ്യമ സ്വാതന്ത്ര്യം കുറയുന്നതും വ്യാജ വാർത്തകളുടെ പ്രചാരവും മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള ധ്രുവീകരണവും ജനാധിപത്യം കൊണ്ട് നാം നേടിയ നേട്ടങ്ങൾക്ക് വിഘ്നം തീർക്കുമെന്നും ഖുറൈശി അഭിപ്രായപ്പെട്ടു.

രാജ്യത്തെ വിവിധ പ്രഫഷനൽ കോളജുകളിലും സർവകലാശാലകളിലും വേരൂന്നുന്ന ജനാധിപത്യ ധ്വംസനങ്ങളും അക്രമ രാഷ്ട്രീയവും അപലപനീയമാണെന്നും അതിനെതിരെ വിദ്യാർഥി സമൂഹം ഒരുമിച്ച് പ്രതിരോധം തീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Tags:    
News Summary - Democracy at a crucial stage - Dr. S.Y. Quraishi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.