തിരുവനന്തപുരം: അക്കാദമിക മേഖലയിലെ വിദഗ്ധരെ പുതുതലമുറ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ‘മിഷന് 14 എക്സ്’ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെ.എസ്.യു.എം). മിഷന് 14 എക്സിന്റെ ഭാഗമായി സംസ്ഥാനത്തെ ഇന്നൊവേഷന് ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സെന്ററുകളില്‍ (ഐ.ഇ.ഡി.സി) ക്ലസ്റ്ററുകളിലെ നൂതനാശയങ്ങളെയും സംരംഭകത്വ മികവിനെയും പിന്തുണക്കുന്ന വിദഗ്ധരുടെ നെറ്റ് വര്‍ക്ക് സൃഷ്ടിക്കും. ഇതിനായി സംരംഭകത്വ മേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ പാനല്‍ തയാറാക്കും.
പുതുതലമുറയിലെ നവീനാശയക്കാര്‍, സംരംഭകര്‍, വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി പരിചയസമ്പന്നരായ പ്രഫഷനലുകളെ ബന്ധിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നവേഷന്‍, മെന്റര്‍ഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയവയില്‍ വൈദഗ്ധ്യമുള്ളവരും ഏഴു വര്‍ഷത്തിലധികം പരിചയസമ്പന്നരുമായ പ്രഫഷനലുകള്‍ക്കും അക്കാദമിക് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും ‘മിഷന് 14 എക്സി’ന്റെ ഭാഗമാകാമെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.