ആർത്തവ അവധിയിൽ ആശങ്ക; പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് നൂർബീന റഷീദ്

കോഴിക്കോട്: ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി അവരുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യമുണ്ടാക്കുമെന്ന് മുൻ വനിതാലീഗ് നേതാവ് നൂർബീന റഷീദ്. സ്കൂളുകളിലും കോളേജുകളിലും ഇത്തരം അവധികൾ ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ പെൺകുട്ടികളുടെ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ടെന്നും ഇത് മാനസികമായ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

"പെൺകുട്ടികളുടെ സ്വകാര്യത പരമപ്രധാനമാണ്. അവധി രേഖപ്പെടുത്തുന്ന രീതിയും നടപടിക്രമങ്ങളും കുട്ടികളുടെ ആർത്തവ വിവരങ്ങൾ മറ്റുള്ളവർ അറിയുന്ന തരത്തിലായാൽ അത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കും. ഇത്തരം നയങ്ങൾ നടപ്പിലാക്കുമ്പോൾ തീർത്തും സുരക്ഷിതവും സ്വകാര്യത ഉറപ്പാക്കുന്നതുമായ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്," നൂർബീന റഷീദ് ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യപരമായ അവകാശങ്ങളെ പൂർണമായും പിന്തുണയ്ക്കുമ്പോൾ തന്നെ, അവ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി അധികൃതർ പരിഗണിക്കണമെന്നും നൂർബീന റഷീദ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല. കുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം......അതിനാൽ, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ.

Tags:    
News Summary - Ensure privacy before implementing menstrual leave policy, says Noorbeena Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.