തൃശൂർ: കില ഡയറക്ടർ ജനറലായി എന്‍. ദേവിദാസ് ചുമതലയേറ്റു. തൃശൂരിലെ കില ആസ്ഥാനത്ത് രജിസ്ട്രാര്‍ കെ.ആർ. സുമേഷിന്റെ നേതൃത്വത്തിൽ ജീവനക്കാര്‍ സ്വീകരണം നല്കി.
2023 മുതല്‍ കൊല്ലം ജില്ല കലക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ദേവിദാസ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍, സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷൻ മാനേജിങ് ഡയറക്ടര്‍, ഹൗസിങ് കമീഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങി വിവിധ ചുമതലകളും വഹിച്ചിട്ടുണ്ട്. 2015 കേരള കേഡര്‍ ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഇളംബച്ചിയാണ് സ്വദേശം. നീലേശ്വരത്ത് താമസിക്കുന്നു. ഹൈസ്കൂള്‍ അധ്യാപിക ജീജയാണ് ഭാര്യ. ചൈത്രക് ദേവ്, ദേവിമിത്ര എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.