നെടുമ്പാശ്ശേരി: കേരളത്തിൽ മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ ഓപറേഷൻ ചക്രവ്യൂഹവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ). കൊച്ചി യൂനിറ്റിന്റെ നേതൃത്വത്തിൽ കൊച്ചി, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി ഒരാഴ്ചക്കുള്ളിൽ 24 കിലോ മയക്കുമരുന്ന് ഡി.ആർ.ഐ പിടികൂടി. മെത്താക്യുലോൺ, മെത്താംഫിറ്റമിൻ, ഹഷീഷ് ഓയിൽ എന്നിവയുൾപ്പെടെയുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുമാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട പ്രധാനികൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് മൂന്നര കിലോ മെത്താക്യുലോൺ പിടികൂടിയത്.
ബാങ്കോക്കിൽനിന്ന് എത്തിയ രണ്ട് ആന്ധ്ര സ്വദേശികളാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. 680 ഗ്രാം മെത്താംഫിറ്റമിൻ മലപ്പുറത്തുനിന്നും 20 കിലോ ഹഷീഷ് ഓയിൽ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്. കൊച്ചിയിൽ വിമാനയാത്രക്കാരുടെ ബാഗേജിൽനിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. മലപ്പുറത്ത് കൊറിയർ സാധനങ്ങൾക്കൊപ്പവും തിരുവനന്തപുരത്ത് കയറ്റുമതി ചരക്കിനോടൊപ്പം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നുമാണ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.