തിരുവനന്തപുരം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ രേഖകളിൽ കൃത്രിമം കാണിച്ച് പണം തട്ടിയ മുൻ കാഷ്യർക്ക് 56 വർഷം തടവും 2.80 ലക്ഷം രൂപ പിഴയും. 2001-’11 കാലയളവിൽ ഖാദി ബോർഡിന്റെ ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തി 21,88,599 രൂപ തട്ടിയെടുത്ത മുൻ കാഷ്യറും ആറ്റിങ്ങൽ കോരാണി സ്വദേശിയുമായ ശിവരാജൻ ചെട്ടിയാറിനെ (64) യാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ. മനോജ് ശിക്ഷിച്ചത്.
വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് മുൻ ഡിവൈ.എസ്.പിമാരായ ആർ.ഡി. അജിത്, ജെ. പ്രസാദ്, കെ.വി. മഹേഷ്ദാസ്, ടി. അനിൽകുമാർ എന്നിവർ അന്വേഷണം നടത്തിയ കേസിൽ എസ്.പിയായിരുന്ന വി. അജയകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.