പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നു -സച്ചിദാനന്ദൻ

തൃ​ശൂ​ർ: പി​ണ​റാ​യി വി​ജ​യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​റ്റു​പ​റ്റി​യെ​ന്നും ക​വി​യും എ​ഴു​ത്തു​കാ​ര​നും സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ സ​ച്ചി​ദാ​ന​ന്ദ​ൻ.

കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​നോ ഊ​ർ​ജ​സ്വ​ല​യോ ആ​യ ഒ​രാ​ളെ ക​ണ്ടെ​ത്തേ​ണ്ടി​യി​രു​ന്നി​ല്ലേ എ​ന്ന സം​ശ​യം എ​ല്ലാ​വ​രെ പോ​ലെ ത​നി​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. ക​മ്യൂ​ണി​സ്റ്റ് ഭൂ​ത​കാ​ലം മാ​ത്ര​മ​ല്ല, ക​മ്യൂ​ണി​സ്റ്റ് വ​ർ​ത്ത​മാ​ന​വും ഭാ​വി​യു​മു​ള്ള ഒ​രാ​ളാ​യി​രി​ക്ക​ണം പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു. 80ാം ജ​ന്മ​ദി​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലെ അ​ന്വേ​ഷ​ണ​ത്തെ അ​ക്ര​മം കൊ​ണ്ടോ പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ​യോ അ​ല്ല നേ​രി​ടേ​ണ്ട​ത്. ഇ.​ഡി​യു​ടെ നാ​യാ​ട്ടി​നെ ന്യാ​യീ​ക​രി​ക്കു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പ്ര​ധാ​ന കാ​ര​ണം സ​ത്യം അ​റി​യാ​തെ ന​ട​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടി​യാ​ണ്.

അ​സ​ഹി​ഷ​്ണു​ത തു​ട​രു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്ത് ക​മ്യൂ​ണി​സം ഇ​ല്ലാ​താ​കും. സ​ത്യം പു​റ​ത്തു​വ​ര​ട്ടെ​യെ​ന്ന പ്ര​തി​ക​ര​ണ​ത്തി​ന് പ​ക​രം സ​ത്യ​ത്തെ ഭ​യ​മു​ണ്ടെ​ന്ന രീ​തി​യി​ലാ​ണ് സി.​പി.​എം പ്ര​തി​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Pinarayi Vijayan should not have been the opposition leader - Sachidanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.