ആലപ്പുഴ: ‘രക്ഷാപ്രവർത്തനം’ കേസിൽ പുതിയ വകുപ്പുകൾ ചുമത്തിയോടെ ആലപ്പുഴ കോടതിയിൽ ഹാജരാകാനെത്തിയ പ്രതികളായ പൊലീസുകാർ ഒളിവിൽപോയി. വധശ്രമമടക്കം ശക്തമായ വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണിത്. ഇതോടെ പ്രതികളെ പൊലീസിന് മുൻകൂർ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്യാനാകും. ഇതിനുള്ള നീക്കം എസ്.ഐ.ടി തുടങ്ങിയതോടെയാണ് പൊലീസുകാർ ആലപ്പുഴയിൽനിന്ന് മുങ്ങിയത്.
ഇവർ ശനിയാഴ്ച ആലപ്പുഴ കോടതിയിലെത്തുന്ന വിവരം എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് മഫ്തിയിലടക്കം അന്വേഷണസംഘം കോടതി പരിസരത്ത് തമ്പടിച്ചെങ്കിലും പുതിയ വകുപ്പുകൾ ചുമത്തിയെന്നറിഞ്ഞ പ്രതികൾ കോടതിയിൽ വരാതെ ഒളിസങ്കേതത്തിലേക്ക് മടങ്ങി.
ഇതിന് പിന്നാലെ, ഇവർ ആലപ്പുഴയിലെത്തി വിശ്രമിച്ചെന്ന് സംശയിക്കുന്ന പല സ്ഥലങ്ങളിലും എസ്.ഐ.ടി അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. പ്രതികൾ ആലപ്പുഴവിട്ട് സുരക്ഷിത സ്ഥലത്തേക്ക് പോയെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതികളെ കണ്ടെത്താൻ എസ്.ഐ.ടി തെരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.