തൃശൂർ: 16327/16328 മധുര-ഗുരുവായൂർ-മധുര എക്സ്പ്രസ് ട്രെയിനിൽ നാല് ജനറൽ കോച്ചുകൾ സ്ലീപ്പർ ആക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. നിലവിലുള്ള ഐ.സി.എഫ് കോച്ചുകൾക്കു പകരം സി.ബി.സി കപ്ലിങ്ങോടെയുള്ള കോച്ചുകൾ ഏർപ്പെടുത്താനുള്ള തീരുമാനവും പിൻവലിച്ചിട്ടുണ്ട്.
നിലവിൽ 14 കോച്ചുകളാണ് ട്രെയിനിലുള്ളത്. അതിൽ ഒന്ന് എ.സിയും രണ്ടെണ്ണം സ്ലീപ്പറുമാണ്. രാവിലെ ഗുരുവായൂരിൽനിന്ന് എറണാകുളം വരെ ട്രെയിനിൽ വലിയ തിരക്കാണ്. ധാരാളം സ്ഥിരം യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനിൽ 18 കോച്ചുകൾ വേണമെന്ന് ദീർഘകാലമായി ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.