കാസര്‍കോട്: രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വീട്ടിൽ നിന്ന് നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കാസര്‍കോട് ബദിയടുക്കയിലാണ് സംഭവം. ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയെ രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിലെത്തിക്കും മുന്‍പ് ഷാഹിന പ്രസവിച്ചതായി ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തിയത്.
മുറിക്കുള്ളിലെ കട്ടിലിനടിയില്‍ കുഞ്ഞിനെ കഴുത്തില്‍ കേബിള്‍ കുടുങ്ങിയ നിലയില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഭാര്യ ഗര്‍ഭിണിയായിരുന്നു എന്ന് അറിയില്ലെന്നാണ് ഷാഫി പറയുന്നത്. ഷാഹിന പ്രസവിച്ച വിവരം മറച്ചുവച്ചാണ് പെരുമാറിയതെന്നും ഗര്‍ഭിണിയായ വിവരം അറിയിച്ചില്ലെന്നും ഷാഫി നല്‍കിയ പരാതിയില്‍ പറയുന്നു.
കുഞ്ഞിനെ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ശ്വാസം മുട്ടിയാണു കുഞ്ഞ് മരിച്ചതെന്നാണു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഷാഹിന ആശുപത്രിയില്‍ ചികിത്സയിലാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.