മൂന്നാറിൽ സോണിയ ഗാന്ധി തോറ്റു!

മൂന്നാർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പേരുകൊണ്ട് ശ്രദ്ധേയയായ സോണിയാഗാന്ധി മൂന്നാറിൽ തോറ്റു. 16ാം വാർഡിലെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു സോണിയാ ഗാന്ധി. എൽ.ഡി.എഫ് സ്ഥാനാർഥി വളർമതിയോടാണ് പരാജയപ്പെട്ടത്. 34കാരിയായ സോണിയാഗാന്ധി നല്ലതണ്ണി വാർഡിലാണ് മത്സരിച്ചത്. മഞ്ജുള രമേശായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർഥി.

മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ദുരൈരാജിന്റെ മകളാണ് സോണിയാഗാന്ധി. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് അദ്ദേഹം അന്ന് മകൾക്ക് ഈ പേര് നൽകിയത്. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറിയായ സുഭാഷിനെ വിവാഹം കഴിച്ചതിന് ശേഷം സോണിയാ ഗാന്ധി ബി.ജെ.പിയിൽ ചേരുകയായിരുന്നു.

നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു സോണിയ ഗാന്ധിയുടെ പിതാവായ ദുരൈരാജ്.

Tags:    
News Summary - Sonia Gandhi lost in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.