കല്പറ്റ: മാല പൊട്ടിച്ചോടിയ കള്ളന്മാരെ ഓടിച്ചിട്ട് പിടിച്ച സൗമ്യക്ക് മിന്നും ജയം. കല്‍പറ്റ നഗരസഭയില്‍ 12ാം വാര്‍ഡ് എമിലിത്തടത്തിലെ എൽ.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്നു സൗമ്യ. 233 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫിലെ റംല സുബൈറിനെയാണ് സൗമ്യ പരാജയപ്പെടുത്തിയത്.
മാല പൊട്ടിച്ചോടിയ കള്ളന്മാരെ സ്കൂട്ടറിലെത്തി ഇടിച്ചുവീഴ്ത്തിയിട്ടാണ് സൗമ്യ മാല തിരികെ നേടിയത്. ഇതോടെ സൗമ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതാണ് പിന്നീട് വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തി' എന്ന സിനിമക്ക് പ്രചോദനമായത്. നവ്യ നായരാണ് സൗമ്യയുടെ വേഷത്തിൽ രാധാമണിയായി എത്തിയത്.
സൗമ്യ സി.പി.ഐയുടെയും എ.ഐ.വൈ.എഫിന്‍റേയും ജില്ലയിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് സൗമ്യ. കൊല്ലം മൈനാഗപ്പള്ളി സ്വദേശിനിയായ സൗമ്യ ഭര്‍ത്താവ് കല്പറ്റ നഗരസഭയിൽ ഹെൽത്ത് ഇൻസ്പെക്ടറായ ഷൈജുവിന് ജോലിയില്‍ സ്ഥലംമാറ്റം ലഭിച്ചാണ് 2017ല്‍ വയനാട്ടിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.