തീവ്രത കുറഞ്ഞ പീഡനമെന്ന പരാമർശം നടത്തി വെട്ടിലായ സി.പി.എമ്മിലെ ലസിത നായർ നാലാം സ്ഥാനത്ത്

പത്തനംതിട്ട: തീവ്രത കുറഞ്ഞ പീഡനമെന്ന പരാമർശം നടത്തി വെട്ടിലായ സി.പി.എം നേതാവ് ലസിത നായർ നാലാം സ്ഥാനത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ എട്ടാം വാർഡിലായിരുന്നു ഇവർ മത്സരിച്ചത്. ഇവിടെ നാലാം സ്ഥാനത്താണ് എല്‍.ഡി.എഫ്.

യു.ഡി.എഫിന്റെ എസ്. ഹസീയാണ് ഈ വാർഡിൽ നിന്നും വിജയിച്ചത്. 196 വോട്ടുകളാണ് ഹസീനക്ക് ലഭിച്ചത്. എൻ.ഡി.എയുടെ ലക്ഷ്മി കൃഷ്ണൻ 182 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. എസ്.ഡി.പി.ഐയുടെ തസ്‌നി ഹുസൈൻ 181 വാട്ടുകൾ നേടി മൂന്നാമതായി. 138 വോട്ടുകളുമായി നാലാസ്ഥാനത്താണ് ലസിത.

രാഹുൽ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രപീഡനമെന്നും മുകേഷ് എം.എൽ.എയുടെ തീവ്രത കുറഞ്ഞ പീഡനം എന്നായിരുന്നു വിവാദ പരാമർശം. സി.പി.എമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് ലസിതാ നായർ. രാഹുലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ പത്തനംതിട്ട പ്രസ് ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവാദ പരാമർശം.

Tags:    
News Summary - Lasitha Nair of CPM, who was criticized for mentioning low-level harassment, is in fourth place.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.