കെ.കെ. രാഗേഷിന്റെ തട്ടകത്തിൽ സഹോദര ഭാര്യ തോറ്റു; തകർന്നത് 50 വർഷത്തെ ഇടതുകുത്തക, മുസ്‍ലിം ലീഗിന് ജയം

കണ്ണൂർ: സി.പി.എം ശക്തികേന്ദ്രവും ജില്ല സെക്രട്ടറി കെ.കെ. രാഗേഷിന്റെ തട്ടകവുമായ മുണ്ടേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വിജയം. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റും രാഗേഷിന്റെ സഹോദര ഭാര്യയുമായ സി.പി.എമ്മിലെ എ. അനിഷക്കാണ് തോൽവി.

ഒൻപതാം വാർഡായ പാറോത്തുംചാലിൽ മത്സരിച്ച അനിഷ മുസ്‍ലിം ലീഗിലെ പി. അഷ്റഫിനോട് 105 വോട്ടിനാണ് തോറ്റത്. സഹോദര ഭാര്യയായ അനിഷയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു.

അമ്പത് വർഷത്തെ ഇടതുകുത്തക തകർത്താണ് ഇവിടെ യു.ഡി.എഫ് അട്ടിമറി ജയം. ജനറൽ സീറ്റാണ് സഹോദര ഭാര്യക്ക് നൽകിയതെന്നും കുടുംബാധിപത്യമാണ് നടക്കുന്നതെന്നുമായിരുന്നു സി.പി.എമ്മിനെതിരായ ആരോപണം.

Tags:    
News Summary - kerala local body election: K.K Ragesh's sister-in-law lost in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.