യുവാവിൽ നിന്ന് 15 ലക്ഷത്തിന്‍റെ സ്വർണ പേസ്റ്റ് പിടികൂടി

കാസർകോട്: ഗൾഫിൽ നിന്നും വരികയായിരുന്ന യുവാവിൽ നിന്നും 15 ലക്ഷം രൂപയുടെ 455 ഗ്രാം തൂക്കമുള്ള 22 കാരറ്റ് പേസ്റ്റ് ര ൂപത്തിലുള്ള സ്വർണം കാസർകോട് കസ്റ്റംസ് പിടികൂടി. ബോവിക്കാനം സ്വദേശി അബ്ദുൾ ഫായിസ്(30)ൽ നിന്നുമാണ് സ്വർണം പിടി ച്ചെടുത്തത്. ഫായിസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ദുബൈയിൽ നിന്നും കരിപൂർ വിമാനത്താവളം വഴിയാണ് ഫായിസ് വന്നത്. ഫാറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏറനാട് എക്സ്പ്രസിന് കയറിയ ഫായിസിനെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കാസർകോട് കസ്റ്റംസ് പിടികൂടിയത്. ഫേഷ്യൽ ക്രീമി​െൻറ രണ്ട് പെട്ടികളിലായി നാല് സ്വർണ കട്ടികൾ കോവയ്ക്ക് വലുപ്പത്തിൽ കറുപ്പ് നിറത്തിൽ രൂപപ്പെടുത്തിയാണ് ഒളിപ്പിച്ചത്.

മെറ്റൽ ഡിറ്റക്ടറിൽ പതിയാതിരിക്കാൻ പ്രത്യേക തരം രാസപദാർഥങ്ങളും പൊടികളും കൊണ്ട് മിശ്രണം ചെയ്ത് പേസ്റ്റ് രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത് പിന്നിട് വേർതിരിച്ച് തങ്കമാക്കിയെടുക്കുകയാണ് പതിവ്.

Tags:    
News Summary - Customs Seized Gold Paste -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.