തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ച് വച്ചതിനെതിരെ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഭാര്യ വീണ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി തള്ളി. തെരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള കുറ്റങ്ങൾക്ക് കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് ടാനിയ മറിയം ജോസ് ഹരജി തള്ളിയത്.
ഹരജിയിൽ മ്യൂസിയം പൊലീസിനോട് കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുക്കാൻ നിയമപരമായി സാധിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. എന്നാൽ, കൃത്രിമം നടത്തിയത് തെരഞ്ഞെടുപ്പ് രേഖയിലാണെങ്കിലും ക്രിമിനൽ പ്രവൃത്തിയാണ് ചെയ്തതെന്നാണ് ഹരജിക്കാരനായ നെയ്യാറ്റിന്‍കര നാഗരാജിന്റെ വാദം. മുഹമ്മദ് റിയാസിന്റെ നാമനിർദേശ പത്രികയില്‍ ഭാര്യയായ വീണ തൈക്കണ്ടി സി.എം.ആര്.എല്ലിൽനിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയുടെ കണക്ക് കാണിച്ചിട്ടില്ലെന്നാണ് ഹരജിക്കാരന്റെ വാദം. ഭാര്യക്ക് ഏതെങ്കിലും കമ്പനികളുമായി കരാറുണ്ടോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയില്ലെന്ന് ഹരജിക്കാരന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.