കൽപറ്റ: കുറ്റകൃത്യങ്ങളുടെ നിരക്ക് ഓരോ വർഷവും വർധിച്ചുവരുന്നു. ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), സ്പെഷൽ ആൻഡ് ലോക്കൽ ലോസ് കേസസ് (എസ്.എൽ.എൽ) എന്നിവയനുസരിച്ച് കുറ്റകൃത്യ നിരക്ക് ജില്ലയിൽ വർഷംതോറും കൂടിവരുന്നതായി പൊലീസിന്റെ കണക്കുകളിൽ വ്യക്തമാകുന്നു. കൊലപാതകം, കൊലപാതകശ്രമം, മോഷണം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീധനപീഡന മരണം, കള്ളപ്പണം, കവർച്ച തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് ഐ.പി.സി വകുപ്പനുസരിച്ച് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത്.
ലഹരിവസ്തു ഉപയോഗം, കടത്തൽ, മദ്യം കടത്തൽ, ചാരായം വാറ്റൽ തുടങ്ങിയ അബ്കാരി കേസുകൾ, മദ്യപിച്ച് വാഹനമോടിക്കൽ, ചൂതാട്ടം, സ്ഫോടക വസ്തുക്കൾ കൈവശംവെക്കൽ തുടങ്ങി നിരവധി എസ്.എൽ.എൽ കേസുകളുമാണ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.