കേരള ഹൈകോടതി

ദലിത്​ യുവതിക്ക്​ പീഡനം: കോൺഗ്രസ്​ കൗൺസിലർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയിൽ

കൊ​ച്ചി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ദ​ലി​ത് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ്​ ത​ട​യാ​ൻ പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ്​ കൗ​ൺ​സി​ല​റാ​യ എം. ​പ്ര​ശോ​ഭ് ഹൈ​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ന​ൽ​കി. പ​ട്ടി​ക വി​ഭാ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​മ​ട​ക്കം ബാ​ധ​ക​മാ​യ​തി​നാ​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സ്​ നി​ല​നി​ൽ​ക്കു​മെ​ന്ന്​​ വ്യ​ക്​​ത​മാ​ക്കി മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ്യ​ൽ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി ത​ള്ളി​യി​രു​ന്നു. ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റി​സ് ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ പ​രാ​തി​ക്കാ​രി​ക്ക് നോ​ട്ടീ​സ​യ​ച്ചു.

പ​രാ​തി​ക്കാ​രി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്ന ഹ​ര​ജി​ക്കാ​ര​ൻ, വി​വാ​ഹി​ത​നാ​ണെ​ന്ന വി​വ​രം മ​റ​ച്ചു​വെ​ച്ച് പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. യു​വ​തി​യു​ടെ വീ​ട്ടി​ലും കാ​റി​ലും പീ​ഡ​നം ന​ട​ത്തി. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​ട്ടി​ക വി​ഭാ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ള​ട​ക്കം ചു​മ​ത്തി​യാ​ണ് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഈ ​കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ജാ​മ്യം ത​ള്ളി​യ പ്ര​ത്യേ​ക കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​യ​മ​പ​ര​മ​ല്ലെ​ന്നു​മാ​ണ് ഹ​ര​ജി​യി​ലെ വാ​ദം. ഹ​ര​ജി വീ​ണ്ടും മേ​യ്​ അ​ഞ്ചി​ന്​ പ​രി​ഗ​ണി​ക്കും.

Tags:    
News Summary - Dalit woman raped: Congress councilor moves High Court seeking anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.