കോട്ടയം: ജാതി അധിക്ഷേപത്തെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ദലിത് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കോട്ടയം പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിതിൻ രാജിന്റെ ആത്മഹത്യക്ക് കാരണക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കൊടിക്കുന്നിൽ ആരോപിച്ചു. അഞ്ചരക്കണ്ടി കോളജിൽ വിദ്യാർഥികൾക്കുനേരെ മുമ്പും പീഡനങ്ങൾ നടന്നിട്ടുണ്ടെന്നും കോളജിന്റെ അംഗീകാരം ആരോഗ്യ സർവകലാശാല റദ്ദാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് ചാൻസലറായ ഗവർണർക്ക് നിവേദനം നൽകുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.