കണ്ണൂര്‍: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ മാധ്യമങ്ങള്‍ക്കാണ് വിലക്ക് വരേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലോഡ് ഷെഡിങ് സംബന്ധിച്ച് സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം. പവർകട്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇടതുസര്‍ക്കാറിന്റെ അടിസ്ഥാന രഹിതമായ അവകാശ വാദങ്ങള്‍ എല്ലാം പൊളിഞ്ഞു. പവർകട്ട് എന്ന പേരാണോ സര്‍ക്കാറിന് പ്രശ്നമെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
കോട്ടയം: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആരായിരിക്കും മുഖ്യമന്ത്രി എന്നറിയാൻ മേയ് നാല് വരെ കാത്തിരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കോട്ടയം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ സംബന്ധിച്ച് അനാവശ്യ വിവാദങ്ങളാണ് ഉയരുന്നത്. ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിക്കും. മേയ് നാല് വരെ കാത്തിരിക്കണം. ഇക്കാര്യത്തിൽ നേതാക്കളും പ്രവർത്തകരും ഒരുപോലെ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് എസ്.സി സംവരണ സീറ്റിൽ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. ഇത്തവണ പത്തിലേറെ സംവരണ സീറ്റുകളിൽ ജയിക്കുമെന്നും അത് പിണറായിയുടെ 10 വർഷത്തെ ഭരണം കേരളത്തിലെ ദലിതുകൾക്ക് സമ്മാനിച്ച ദുരിതത്തിന്റെ പ്രതിഫലനമായിരിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.