കൊച്ചി: കേരള ഹൈകോടതിയിൽ അഭിഭാഷകയായിരുന്ന എ.കെ. പ്രീത അഡീ. ജഡ്ജിയായി ചുമതലയേറ്റു. ഹൈകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൂന്ന് പതിറ്റാണ്ടിലേറെയായി ഹൈകോടതി അഭിഭാഷകയായ പ്രീത ഇടുക്കി പീരുമേട് ചെന്തിലകം പരേതനായ അഡ്വ. ബി.ആർ. അരവിന്ദൻ നായരുടെയും കൃഷ്ണമ്മയുടെയും മകളും എറണാകുളം ഗവ. ലോ കോളജ് റിട്ട. അസോസിയറ്റ് പ്രഫസറും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് ഓഫ് ലോ പ്രിൻസിപ്പലുമായ ഡോ. എസ്.എസ്. ഗിരി ശങ്കറിന്റെ ഭാര്യയുമാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദം നേടി 1997ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, അഡീ. സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പീയുസ് എ. കൊറ്റം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.