ന്യൂഡൽഹി: മയക്കുമരുന്ന് കേസിൽ തൊണ്ടിമുതലായ അടിവസ്ത്രം വിചാരണകോടതിയിൽനിന്ന് മാറ്റി പ്രതിയായ വിദേശിയെ രക്ഷപ്പെടുത്തിയ കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
തനിക്കെതിരെ കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യവും ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. ഹൈകോടതി പുറപ്പെടുവിച്ച വിധിയിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട ആന്റണി രാജു ഈ പരാമർശങ്ങൾ തന്റെ അപ്പീലിനെയും നിഷ്പക്ഷ വിചാരണയെയും ബാധിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഈ പരാമർശങ്ങൾ അപ്പീൽ പരിഗണിക്കുമ്പോൾ ബാധകമാകില്ലെന്ന് ഹൈകോടതി വിധിയിൽതന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ആന്റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ മൂന്ന് വര്ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹരജിയിലാണ് ഹൈക്കോടതി സിംഗ്ൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മൂന്നുവർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.